ചിറയിൻകീഴ്: ചിറയിൻകീഴിൽ നിന്ന് പെരുമാതുറ വഴി മുതലപ്പൊഴിയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് പുനഃരാരംഭിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് വിളയിൽ നൈസാം അദ്ധ്യക്ഷത വഹിച്ചു.എൻ.സി.പി.എസ് സംസ്ഥാന സെക്രട്ടറി കെ.ഷാജി,ജില്ലാ സെക്രട്ടറി എൻ.മുകേഷ്,സുനിൽ പ്രകാശ്,സുജാതൻ,ഹബീബുള്ള,ശാലിനി സജീഷ്,ശോഭന സന്തോഷ് എന്നിവർ പങ്കെടുത്തു.യോഗത്തിൽ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു.ഭാരവാഹികളായി ശാലിനി സജീഷ് (പ്രസിഡന്റ്),മിനി (വൈസ് പ്രസിഡന്റ്),ശോഭന സന്തോഷ്,വി.ഷീജ (ജനറൽ സെക്രട്ടറിമാർ),മഞ്ജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.