moli

വിതുര: പേരൂർക്കട നെടുമങ്ങാട് റോഡിൽ വഴയില ആറാംകല്ലിനു സമീപം റോഡരികിൽ നിന്ന ആൽമരം കടപുഴകി കാറിന് മുകളിൽ വീണ് മരിച്ച വിതുര പരപ്പാറ മാങ്കാട് തടത്തരികത്ത് മുകിൽ ഭവനിൽ സതീശന്റെ ഭാര്യ മോളി (42)യുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വിദേശത്തായിരുന്ന മോളിയുടെ ഭർത്താവ് സതീശൻ ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിയ ശേഷമാണ് സംസ്കാരം നടത്തിയത്.

ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. വഴയില ആറാംകല്ലിൽ ആൽമരത്തിനു സമീപം നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന മോളിയെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന യുവാവ് ചികിത്സയിലാണ്.

മക്കൾ. അഭിരാം, അദ്വൈത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്. മോളിയുടെ മരണത്തിൽ മന്ത്രി ജി.ആർ.അനിൽ, അടൂർപ്രകാശ് എം.പി, ഡി.കെ.മുരളി എം.എൽ.എ, ജി.സ്റ്റീഫൻ എം.എൽ.എ, കെ.എസ്.ശബരിനാഥൻ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, പരപ്പാറ വാർഡ് മെമ്പർ ചായംസുധാകരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.