തിരുവനന്തപുരം: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനും വ്യവസായ- അക്കാഡമിക് ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് സാങ്കേതിക സർവകലാശാല കൊച്ചിയിൽ മൂന്നു ദിവസത്തെ സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കും. 18ന് തുടങ്ങുന്ന ക്യാമ്പിൽ 65 എൻജിനിയറിംഗ് വിദ്യാർത്ഥികൾ പങ്കെടുക്കും. സംരംഭകത്വ പരിശീലനം, നെറ്റ്‌വർക്കിംഗ് സെഷനുകൾ, ഗ്രൂപ്പ് പാനൽ ചർച്ച, ഐഡിയ പിച്ചിംഗ്, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ദ്ധരുമായി സംവാദം എന്നിവയുണ്ടാവും. വൈസ്ചാൻസലർ ഡോ.സജി ഗോപിനാഥ്, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് പി. അംബിക എന്നിവർ സംസാരിക്കും.