തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ കോഴ്സ് രണ്ടാം വർഷത്തിലേക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ 19 മുതൽ 20 വരെ അതത് സ്ഥാപനങ്ങളിൽ നടത്തും. www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിലെ സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ ഹാജരാകണം. ഒഴിവുകൾ www.polyadmission.org/let വെബ്സൈറ്റിൽ.