പള്ളിക്കൽ:ഉമ്മൻചാണ്ടിയുടെ ഒന്നാംചരമവാർഷിക ദിനത്തോടനുബന്ധിച്ച് മടവൂർ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹവിരുന്നൊരുക്കി ഉമ്മൻചാണ്ടി കെയർ ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ മടവൂർ.തുടർന്ന് ഫൗണ്ടേഷൻ ചെയർമാൻ തകരപ്പറമ്പ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ എ.നവാസ്,സിറാജ് മൂന്നാംവിള,അഭിമന്യു കളരിയിൽ തുടങ്ങിയവർ പങ്കെടുത്തു.പ്രധാനാദ്ധ്യാപിക സുനിൽകുമാരി നന്ദി പറഞ്ഞു.