ആര്യനാട്: അരുവിക്കര നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി,പ്ലസ്ടു,വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ.യുടെ 'തിളക്കം 2024' പ്രതിഭാ സംഗമം ഇന്ന് രാവിലെ 9.30ന്
ആര്യനാട്‌ ഗവ.വി ആൻഡ് എച്ച്.എസ്.എസിൽ നടക്കും.ജി.സ്റ്റീഫൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.