പള്ളിക്കൽ: പകൽക്കുറി മാരംകോട് ശ്രീദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം കെ.ആർ.ആർ നായരുടെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻപിള്ള ഉദ്ഘാടനം ചെയ്തു. ജി.അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വനിതാസമാജം വാർഷികം ബി.എസ്.കുമാരി ലത ഉദ്ഘാടനം ചെയ്തു. വനിതാസമാജം സെക്രട്ടറി എസ്. ഗീതാഭായി, മേഖലാ കൺവീനർ പി.പ്രതീഷ് കുമാർ, ശാലിനി ബിനു, ബി.അമ്പിളികുമാരി,എ.അജിതകുമാരി,ബി.രത്നമ്മ,എ.കെ.ദിവ്യ,ആർ.ജനാർദ്ദനൻപിള്ള,വി.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. കരയോഗ അംഗങ്ങളിലെ കുടുംബങ്ങളിൽ ഏറ്റവും നല്ല ഭാര്യയ്ക്കുള്ള പ്രേയസി അവാർഡ് എസ്.ലതയ്ക്കും നല്ല മരുമകൾക്കുള്ള അവാർഡ് പി.ബി.ദിവ്യയ്ക്കും നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.