sardhar-2

കാർത്തി നായകനായ സർദാർ 2 എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാൻ ഏഴുമല ദാരുണമായി മരിച്ചു. ചെന്നൈയിൽ നിർണായകമായ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ 20 അടി ഉയരത്തിൽ നിന്ന് ഏഴുമല വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതിനെതുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എഴുമലയുടെ വിയോഗത്തിൽ ചിത്രീകരണം നിറുത്തിവച്ചു. ജൂലായ് 15 നാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്. 2022 ൽ റിലീസ് ചെയ്ത പി.എസ്. മിത്രൻ സംവിധാനം ചെയ്ത ചിത്രമാണ് സർദാർ. പി.എസ്. മിത്രൻ തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്.