കിളിമാനൂർ: കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ആർപ്പോ 2024 പദ്ധതി ആരംഭിച്ചു.ബി.ആർ.സി പരിധിയിലെ വിഭിന്നശേഷി കുട്ടികൾക്ക് നൽകിവരുന്ന അഗ്രോ തെറാപ്പിയുടെ തുടർച്ചയായി ഈ വർഷം ചെണ്ടുമല്ലി കൃഷിയാണ് ചെയ്യുന്നത്.പൊന്നോണ പുലരിയിൽ ഒരു വട്ടിപ്പൂവ് എന്ന സന്ദേശവുമായി ആർപ്പോ 2024 പദ്ധതി ബി.ആർ.സി വളപ്പിലാണ് സംഘടിപ്പിച്ചത്.ഒ.എസ്.അംബിക എം.എൽ.എ ചെണ്ടുമല്ലിച്ചെടികൾ ബി.പി.സി നവാസിന് നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.ട്രെയിനർ വിനോദ്.ടി,വൈശാഖ് കെ.എസ്,സി.ആർ.സി കോഓർഡിനേറ്റേഴ്സ്,സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ് എന്നിവർ പങ്കെടുത്തു.