വെള്ളറട: ധർമ്മജാഗരൺ സമന്വയ് വെള്ളറട ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ തോലടി അണ്ടൂർകണ്ഠൻ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന രാമായണ മാസാചരണം ധർമ്മജാഗരൺ സമന്വയ് വിഭാഗ് സംയോജക് പുരവൂർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര പ്രസിഡന്റ് സി. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘം വെള്ളറട ഖണ്ഡ് വി.കേശവൻകുട്ടി ശ്രീധരൻനായർ,മോഹനൻ,രാജീവ് ,രഘുവരൻ,എ.സുരേഷ്,ജെ.പുരുഷോത്തമൻ,ജി. കൃഷ്ണൻകുട്ടി നായർ,ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.