വർക്കല: ആൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ വർക്കല താലൂക്ക് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ചിറയിൻകീഴ് താലൂക്ക് പ്രസിഡന്റ് വക്കം ശശി,കാട്ടാക്കട താലൂക്ക് പ്രസിഡന്റ് സജീവ് കുമാർ, തിരുവനന്തപുരം താലൂക്ക് പ്രസിഡന്റ് ഡി അശോകൻ, നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് സുനിൽകുമാർ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് മധു കുമാർ എന്നിവർ സംസാരിച്ചു. വർക്കല താലൂക്ക് വൈസ് പ്രസിഡന്റുമാരായ ജയപ്രസാദ്.വി സ്വാഗതവും സജീവ് .എസ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി വിജയൻ.ജി (പ്രസിഡന്റ്), സജീവ് .എസ് (വൈസ് പ്രസിഡന്റ് ), സുധർ ലാൽ (സെക്രട്ടറി), ജയപ്രസാദ്. വി (ജോയിന്റ് സെക്രട്ടറി),സാജൻ ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.