തിരുവനന്തപുരം: സ്റ്റാച്യുവിലെ ലോഡ്‌ജ് മുറിയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കിഴക്കേക്കര പാർവതി മന്ദിരത്തിൽ മധുസൂദനൻ നായരെ (67)​യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഇദ്ദേഹം ലോഡ്‌ജിൽ മുറിയെടുത്തത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ റൂം ബോയിയാണ് മധുസൂദനൻ നായരെ മരിച്ചനിലയിൽ കണ്ടത്. മുറി ചാരിയ നിലയിലായിരുന്നു. കന്റോൺമെന്റ് പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു.