വർക്കല: കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ കമ്മിറ്റിയുടെ 38-ാം മത് ജില്ലാ സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് വിജു.ടി അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സുനിൽകുമാർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി മുഖ്യപ്രഭാഷണം നടത്തി.അഡിഷണൽ എസ്.പി സി.വിനോദ്, വർക്കല എ.എസ്.പി ദീപക് ധൻകർ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, സെക്രട്ടറി ഇ.വി.പ്രദീപൻ, ജില്ലാ സെക്രട്ടറി വിനു. ജി.വി, ട്രഷറർ ആർ. രതീഷ് കുമാർ, കെ.പി.എ എസ്.എ.പി ജില്ലാ സെക്രട്ടറി സുജിത്ത്, കെ.പി.എ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, ടെലി കമ്യൂണിക്കേഷൻ ജില്ലാ സെക്രട്ടറി സുധീർഖാൻ,കെ.പി.ഒ.എ തിരുവനന്തപുരം റൂറൽ ജില്ലാ സെക്രട്ടറി ആർ.കെ.ജ്യോതിഷ് , സംസ്ഥാന നിർവ്വാഹകസമിതി അംഗം ഷിജു റോബർട്ട് , ജില്ലാ നിർവ്വാഹകസമിതി അംഗം രഞ്ജിത്ത് രവീന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ രഞ്ജിത്.ആർ, ജനറൽ കൺവീനർ ശംഭുരാജ് എന്നിവർ സംസാരിച്ചു. പൊതുസമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കിരൺനാരായണൻ ഉദ്ഘാടനം ചെയ്തു. ഇന്റലിജൻസ് എസ്.പി ആർ.പ്രതാപൻ നായർ മുഖ്യാതിഥിയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ , കെ.പി.ഒ.എ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കെ.എൽ. നിഷാന്ത്, കെ.പി.എ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ് , കെ.പി.ഒ.എ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റ് കെ.എൽ. നിഷാന്ത് എന്നിവർ സംസാരിച്ചു.