k

തിരുവനന്തപുരം: തനിമ കാവ്യസദസിന്റെ 2024ലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് സാഹിത്യകാരൻ പ്രൊഫ.ജി.എൻ.പണിക്കർ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 3ന് വൈകിട്ട് 4ന് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പുരസ്കാരം സമർപ്പിക്കും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ‌ഡോ.എം.ആർ.തമ്പാൻ അദ്ധ്യക്ഷത വഹിക്കും.