g

തിരുവനന്തപുരം: ജഗതിയിൽ സ്‌കൂട്ടർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ സർവീസിനെത്തിച്ച 23 ആക്ടീവ സ്‌കൂട്ടറുകൾ കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അനന്തപുരി ഓഡിറ്റോറിയത്തിനു എതിർവശത്തെ വിനായക മോട്ടോഴ്സിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9ഓടെ ഉടമ ബിനുകുമാർ കട പൂട്ടി മടങ്ങിയ ശേഷമാണ് സംഭവം. തൊട്ടടുത്ത വീട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സംഘം തീകെടുത്തി. സർവീസിനുശേഷം തൊട്ടടുത്ത ഗോഡൗണിലേക്ക് മാറ്റിയിരുന്ന വാഹനങ്ങളാണ് നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. തമ്പാനൂർ പൊലീസ് കേസെടുത്തു.