തിരുവനന്തപുരം: ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ളൂ പ്ളാനെറ്റ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കും. ചലച്ചിത്രമേളയിൽ വെർണർ ഹെർസോഗ് സംവിധാനം ചെയ്ത അഗ്വിറെ ദി റാത്ത് ഒഫ് ഗോഡ്,ഫിറ്റ്സ്‌കരാൾഡോ,ഡേവിഡ് ആറ്റൻബറോ അവതരിപ്പിക്കുന്ന ദി ലൈഫ് ഓൺ അവർ പ്ളാനെറ്റ്,എക്‌റ്റിംഗ്ഷൻ ദി ഫാക്ട്സ് എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. 21ന് പ്രസ് ക്ളബിന് സമീപത്തെ ജോയിന്റ് കൗൺസിൽ കെ.എൻ.രാമൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഷാജി എൻ.കരുൺ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര നിരൂപകൻ സാബു ശങ്കർ,ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ,ഫിൽക്ക പ്രസിഡന്റ് ഡോ.ബി.രാധാകൃഷ്ണൻ,നടി അപർണ എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് വെബ്സൈറ്റ് www.filca.in, ഫോൺ: 8089036090