മലയിൻകീഴ്: എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ വണ്ടന്നൂർ പാപ്പാകോട് വൈശാഖം വീട്ടിൽ പ്രവീണിനെ (39) മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.പ്രവീണിനെതിരെ 11 പേർ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു.കുവളശ്ശേരിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് അടുത്തിടെ തൂങ്ങാംപാറ കൊറ്റംപള്ളിക്ക് സമീപം താമസം മാറിയിരുന്നു.എസ്.ഐ കിരൺ ശ്യാമിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതി നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.