നെടുമങ്ങാട്: കുശർക്കോട് പാളയത്തിൻമുകൾ പുനരധിവാസ നഗറിൽ ഒന്നാം നമ്പർ വീട്ടിൽ സുഖിലിന്റെയും സന്ധ്യയുടെയും മകൻ സൂര്യ (രണ്ടര) ശ്വാസ തടസത്തെ തുടർന്ന് മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് എസ്.എ.ടി ആശുപത്രിയിലും എത്തിച്ചെങ്കിലും ഐ.സി.യുവിൽവച്ച് കുട്ടി മരിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കുഞ്ഞിന് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും മാതാപിതാക്കൾ പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.