നെടുമങ്ങാട് :ജനശ്രീ മിഷൻ അരുവിക്കര മണ്ഡലംസഭാ യോഗം ചെയർമാൻ ജെ. ശോഭനദാസിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക്‌ ചെയർമാൻ എ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ സമിതി അംഗം രാജഗോപാലൻ നായർ, അരുവിക്കര ഗ്രാമ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ എസ്. ജയകുമാരി,വൈ.എം.സി.എ ഫാം മാനേജർ എ. ക്രിസ്തുധരൻ, കോഓർഡിനേറ്റർ വിമല എന്നിവർ സംസാരിച്ചു. ജനശ്രീ മിഷൻ മണ്ഡലം സെക്രട്ടറി വിജി വി.എസ് സ്വാഗതവും കലമാനൂർ യൂണിറ്റ് സെക്രട്ടറി രമ നന്ദിയും പറഞ്ഞു.