കിളിമാനൂർ: മാലിന്യ സംസ്കരണം ഹരിത കർമ്മസേനയുടെയോ പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും പൊതുജനങ്ങളുടെ പങ്ക് വലുതാണെന്നും ഈ വിഷയത്തിൽ നമ്മുടെ മനോഭാവം മാറണമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.കിളിമാനൂർ ഗ്രാമപഞ്ചായത്തിന് നിർമ്മിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് സ്വാഗതം പറഞ്ഞു.ജനപ്രതിനിധികളായ ബി.പി.മുരളി,ജി.ജി.ഗിരികൃഷ്ണൻ,ബേബി സുധ,കെ.ഗിരിജ, എം.ജയകാന്ത്,സെക്രട്ടറി സബീന,എ.ഇ ഡി.രാജേഷ് എന്നിവർ സംസാരിച്ചു.