ആര്യനാട്:കാട്ടാക്കടയിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് വാഹനം തകർത്ത സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജി.സ്റ്റീഫൻഎം.എൽ.എയുടെ ആര്യനാടുള്ള ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.എം.എൽ.എയുടെ ഓഫീസിന് മുന്നിൽ സമരക്കാരെ തടഞ്ഞത് നേരിയ തോതിൽ സംഘർഷത്തിനിടയാക്കി.പ്രതിഷേധ പ്രകടനം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.കെ.രാഹുൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നേതാക്കളായ ഫിറോസ്,വിപിൻ,ചേരപ്പള്ളി പ്രശാന്ത്,റിനീസ് തുടങ്ങിയവർ നേതൃത്വം നൽകി.