തിരുവനന്തപുരം: ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന ഭിന്നശേഷിക്കുട്ടികളുടെ ചെസ് മത്സരം നാളെ വൈകിട്ട് 4ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.യു.എസ് ഒറിഗോൺ സ്റ്റേറ്റ്,നാഷണൽ ആൻഡ് ഇന്റർനാഷണൽ ചെസ് ജേതാവായ റോഷൻ സഞ്ജയ് നായരെ ആദരിക്കും.ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്,ഡയറക്ടർ ഷൈലാ തോമസ്,മാനേജർ സുനിൽരാജ്.സി.കെ എന്നിവർ പങ്കെടുക്കും.20ന് രാവിലെ 10.30നാണ് ഡിഫറന്റ് ആർട്ട് സെന്ററിൽ മത്സരം നടക്കുന്നത്.സെന്ററിലെ അപർണാസുരേഷ്,ആർദ്ര അനിൽ,ഷിജു.ബി.കെ,മുഹമ്മദ് അഷീബ്,ആൽബിൻ വെർണൻ,അനുരാഗ്,അശ്വിൻ ദേവ്, സായാ മറിയം തോമസ് എന്നിവർ പങ്കെടുക്കും.