കഴക്കൂട്ടം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ സ്വർഗ്ഗാഭവനിൽ അന്തോണി അടിമയുടെ മകൻ അലോഷ്യസ് (45) ആണ് മരിച്ചത്. അലോഷ്യസ് ഉൾപ്പെടെ ആറു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 6ന് കരയിൽ നിന്നും അധികം ദൂരത്തിലല്ലാതെ ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തിക്കയറിയെങ്കിലും അവശനായ അലോഷ്യസിനെ മറ്റുള്ളവർ രക്ഷപ്പെടുത്തി മെഡി കോളേജിലെത്തിച്ചു. ഏഴു മണിയോടെ മരിച്ചു. രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് തുടങ്ങിയ 6 പേരാണ് വള്ളത്തിലുണ്ടായിരുന്നത് മര്യനാട് സ്വദേശി പ്ലാസ്റ്റിന്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ: സഹോദ, മക്കൾ: അന്ന, ലിയോ, ക്ളാര.