വെമ്പായം: കനത്ത മഴയിൽ ഈട്ടി മരം വീണ് വീടിന് കേടുപറ്റി.മുക്കം പാലമൂട് സുധാകരന്റെ ജാനു മന്ദിരത്തിലാണ് ഇന്നലെ വൈകിട്ടോടെ മരം വീണത്.വീടിന്റെ അടുക്കളയും ബാത്ത്റൂമും പൂർണമായി തകർന്നു.ആർക്കും പരിക്കില്ല. നെടുമങ്ങാട് ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റി.