ez

ചെന്നൈ: കാർത്തി നായകനായി അഭിനയിക്കുന്ന 'സർദാർ 2'വിന്റെ ചിത്രീകരണത്തിനിടെ റോപ്പ് പൊട്ടി 20 അടി ഉയരത്തിൽ നിന്നു വീണ സംഘട്ടന സഹായി എഴുമലൈ (54) മരിച്ചു. വടപളനിയിലെ സ്റ്റുഡിയോവിൽ 16ന് രാത്രിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്കു ക്ഷതമേറ്റതാണു മരണകാരണം. ശ്വാസകോശത്തിൽ രക്തശ്രാവവുമുണ്ടായി. ഷൂട്ടിംഗ് നിറുത്തിവച്ചിട്ടുണ്ട്.

പുതുവണ്ണാറപ്പേട്ട തങ്കമൽ സ്ട്രീറ്റ് സ്വദേശിയാണ് ഏഴുമലൈ. പ്രിൻസ് പിക്‌ചേഴ്സ് നിർമ്മിക്കുന്ന സർദാർ2ന്റെ പൂജ 12ന് നടന്നു. 15 മുതലാണ് ചിത്രീകരണം ആരംഭിച്ചത്.

ഷൂട്ടിങ്ങിനിടെ സുരക്ഷാ ഉപകരണങ്ങളൊന്നും ധരിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് സൂചന സംഭവത്തിൽ വിരുതുമ്പാക്കം പൊലീസ് അന്വേഷണം നടത്തിവരികയാണ്.