ഉള്ളൂർ: കുടിവെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ റോഡിലിറങ്ങി പ്രതിഷേധിച്ചു. കുമാരപുരത്തിനു സമീപം ചെന്നിലോട് ഭാഗത്തെ ജലവിതരണമാണ് തടസപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടിവെള്ളം ലഭിക്കുന്നില്ല. തുടർന്നാണ് ഇന്നലെ രാത്രി 8 ഓടെ നാട്ടുകാർ പ്രതിഷേധവുമായി റോഡിന് മുന്നിൽ ഒത്തുകൂടിയത്. ഈ ഭാഗത്തേക്ക് ജലമെത്തിക്കുന്ന പൈപ്പിന്റെ വാൽവ് ജീവനക്കാർ അടച്ച് വച്ചിരുന്നതിനാലാണ് ജലവിതരണം തടസപ്പെട്ടതെന്ന് നാട്ടുകാർ ആരോപിക്കുന്നു.