hi

കിളിമാനൂർ:കേരള പ്രദേശ് കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അടയമൺ ജംഗ്ഷനിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും കർഷക കോൺഗ്രസ് സംസ്ഥന വൈസ് പ്രസിഡന്റ് അടയമൺ എസ്. മുരളീധരൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ ജോഷി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എൻ. മനോഹരൻ, റ്റി. മോഹൻലാൽ, തട്ടത്തുമല അപ്പുക്കുട്ടൻ നായർ, സഞ്ജു, മുരളി എന്നിവർ പങ്കെടുത്തു.