വർക്കല: കർക്കടക വാവുബലിക്കുള്ള പാപനാശത്തെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അഡ്വ. വി.ജോയി എം.എൽ.എയുടെ നേതൃത്വത്തിൽ വർക്കല താലൂക്കുതല ഉദ്യോഗസ്ഥരുടെ അവലോകനയോഗം ചേർന്നു. ഓരോ വകുപ്പും നടത്തുന്ന ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. വർക്കല താലൂക്ക് ആശുപത്രിയുടെ ഒരു ആംബുലൻസും 24 മണിക്കൂർ കാഷ്വാലിറ്റിയും മുഴുവൻ സമയം പ്രവർത്തിക്കും. ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികളിൽ നിന്ന് കർമ്മികൾ അമിത ഫീസ് വാങ്ങാതിരിക്കുന്നതിന് നിരക്കുകൾ പ്രദർശിപ്പിക്കണം. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണം. സീനിയർ സിറ്റിസൺ വിഭാഗത്തിലെ വിശ്വാസികളെ അധികം നടത്താത്ത രീതിയിൽ വാഹനഗതാഗതം ക്രമീകരിക്കണമെന്ന് പൊലീസിനോട് നിർദ്ദേശിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി. വർക്കല വാവുബലിയുടെ ക്രമീകരണങ്ങളുടെ നോഡൽ ഓഫീസറും തിരുവനന്തപുരം അഡിഷണൽ ജില്ലാ മജിസ്ട്രേറ്റുമായ പ്രേംജി, തഹസീൽദാർ അസീഫ് റെജു , വർക്കല എ.സി.പി ദീപക്ക് ധൻകർ എന്നിവർ പങ്കെടുത്തു.

ഒരുക്കങ്ങൾ ഇങ്ങനെ

 പാർക്കിംഗിന് നന്ദാവനം ഗ്രൗണ്ടിലും മറ്റ് 12 ഇടങ്ങളിലും പ്രത്യേക സ്ഥലം
 സുരക്ഷയ്ക്ക് അഞ്ഞൂറോളം പൊലീസുകാർ,​ പട്രോളിംഗ്
 30 ബയോ ടോയ്‌ലെറ്റുകൾ, 12 കുടിവെളള ടാങ്കുകൾ എന്നിവ സജ്ജീകരിക്കും
 സ്റ്റാൻഡ് ബൈ ഫയർഎൻജിൻ,​ ആംബുലൻസ്
 സിവിൽ ഡിഫൻസ് വോളന്റിയർമാരെയും നിയോഗിക്കും
 25 ലൈഫ് ഗാർഡുകളും സ്‌കൂബാ ഡൈവർമാരുടെയും സേവനം
 ഏഴുപേരടങ്ങുന്ന മെഡിക്കൽ ടീമിന്റെ സേവനം