തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരിൽ എൻ.ആർ.ഐ ക്ലെയിം സമയത്ത് സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇത് കൂട്ടിച്ചേർത്താൻ 19വരെ അവസരം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
ബി.ടെക് ലാറ്ററൽ എൻട്രി
ആദ്യഘട്ട അലോട്ട്മെന്റായി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി (റഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 20 ന് 5നകം ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം. ഫീസ് അടയ്ക്കാത്തവർക്ക് തുടർന്നുള്ള അലോട്ട്മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. അവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. ഓപ്ഷനുകൾ തുടർന്നുള്ള റഗുലർ അലോട്ട്മെന്റ്കളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ പ്രവേശനം നേടേണ്ടതില്ല. സീറ്റ് ഒഴിവു സംബന്ധിച്ചുള്ള വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327, 2560363, 2560364.
എൻ.ആർ.ഐ രേഖയിലെ അപാകത പരിഹരിക്കാം
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിന് എൻ.ആർ.ഐ ക്വോട്ടയിൽ അപേക്ഷിച്ചവർക്ക് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ 20വരെ www.cee.kerala.gov.in വെബ്സൈറ്റിൽ അവസരം. ഹെൽപ്പ് ലൈൻ- 0471 2525300
പി.ജി ഡെന്റൽ താത്കാലിക
കാറ്റഗറി ലിസ്റ്റായി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ പി.ജി ഡെന്റൽ പ്രവേശനത്തിനുള്ള താത്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ. ആക്ഷേപമുള്ളവർ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 19ന് വൈകിട്ട് നാലിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300
എംഎസ്സി നഴ്സിംഗിന് അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ നഴ്സിംഗ് കോളേജുകളിൽ എം.എസ്സി പ്രവേശനത്തിന് www.cee.kerala.gov.inൽ 26വരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 04712525300
ബാച്ചിലർ ഒഫ് ഡിസൈൻ: ഓപ്ഷൻ നൽകാം
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിൽ ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 22 നകം ഓപ്ഷനുകൾ ഓൺലൈനായി സമർപ്പിക്കണം. കോളേജുകളും സീറ്റുകളും സംബന്ധിച്ച വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471-2324396, 2560327.
ഡി.എൽ.എഡ് പരീക്ഷാഫലം
തിരുവനന്തപുരം : ഡി.എൽ.എഡ് ( ജനറൽ ) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ 1,2,3,4 സെമസ്റ്റർ സപ്ളിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലം ww.pareekshabhavan.kerala.gov.inൽ. പുനർമൂല്യനിർണയം സ്ക്രൂട്ടിണി എന്നിവയ്ക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ 25 വരെ ഓൺലൈനായി സമർപ്പിക്കാം.
റൂസയിൽ സിസ്റ്റം അനലിസ്റ്റ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാന്റെ (റൂസ) തിരുവനന്തപുരത്തെ സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ 30ന് വൈകിട്ട് 5നകം അപേക്ഷിക്കാം. ശമ്പള സ്കെയിൽ 59300-120900 (PR 22360-37940). സർക്കാർ എൻജിനിയറിംഗ്/ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഉള്ളവർക്കും സർക്കാർ പോളിടെക്നിക്കുകളിൽ ഉള്ളവർക്കും അപേക്ഷിക്കാം. ഇ-മെയിൽ keralarusa@gmail.com
പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവ്: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിക്കേണ്ട തീയതി ജൂലായ് 31 വരെ നീട്ടി. വിശദാംശങ്ങൾക്ക്:kpesrb.kerala.gov.in.