മുടപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ 11 വാർഡുകളിലും വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണയോഗവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കിഴുവിലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ രാവിലെ കൂടിയ അനുസ്മരണയോഗം കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, വാർഡ് പ്രസിഡന്റ് മണലുവിള താഹ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കിഴുവിലം രാധാകൃഷ്ണൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വത്സലകുമാരി, 15 ആം വാർഡ് മെമ്പർ സലീന, കിഴുവിലം റസിഡൻസ് വെൽഫെയർ സഹകരണ സംഘം വൈസ് പ്രസിഡന്റ് പി.എ. റഹീം, ബ്ലോക്ക് കമ്മിറ്റി അംഗം നൗഷാദ്, മുൻ മണ്ഡലം വൈസ് പ്രസിഡന്റ് എസ്.പി. അശോകൻ, ബൂത്ത് പ്രസിഡന്റ്മാരായ റഹീം, ഉദയകുമാർ, അഷ്റഫ് പമ്മൻകോട്, റഫീഖ്, സലിം, റിയാദ്, ചന്ദ്രകാന്തൻ, സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ തുടങ്ങിയവർ പങ്കെടുത്തു.