akshara-hasan

അവതാരക, നടി എന്നീ വിലാസത്തിൽ തിളങ്ങുന്ന പേളി മാണിക്ക് പുതിയ സുഹൃത്തിനെ ലഭിച്ചു. പേളിയുടെ പുതിയ സുഹൃത്ത് മറ്റാരുമല്ല. ഉലകനായകൻ കമൽഹാസന്റെ മകൾ അക്ഷര ഹാസനാണ്. കുറെ നാളുകളായി ഐ.ഐ.എഫ്.എയുടെ ഭാഗമാണ്. ആരെങ്കിലും എന്തുകൊണ്ട് ഐ. ഐ.എഫ്.എ എന്ന് ചോദിക്കുമ്പോൾ നമ്മൾ പലരും പറയാറുണ്ട്. ഇവിടെയാണ് എല്ലാ താരങ്ങളെയും ഒരു കുടക്കീഴിൽ കണ്ടുമുട്ടുന്നതെന്ന്. മനുഷ്യരെ കണ്ടുമുട്ടാൻ മനോഹരമായ സാധ്യതയും അവിടെയുണ്ട്. അവരുടെ ക്രാഫ്ടിൽ പാഷണേറ്റായ ആളുകളെ കണ്ടുമുട്ടാം .ഞാൻ ഒരു പുതിയ സുഹൃത്തിനെ ഉണ്ടാക്കി. ഇത് എന്റെ ഏറ്റവും വിലപ്പെട്ട യാത്രയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അക്ഷര ഹാസൻ നിങ്ങൾ എന്ത് കൂളാണ്. വരാൻ പോകുന്ന കാര്യങ്ങൾക്കും നിങ്ങൾ ചെയ്യുന്ന അത്ഭുതകരമായ പ്രവൃത്തിക്കും സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുന്നു . എപ്പോഴും ഇവിടെ ഉണ്ടാകും അത്. ആദ്യ കാഴ്ചയിൽ തന്നെ സൗഹൃദം തോന്നിയ നിമിഷമായിരുന്നു. പേളി കുറിച്ചു.

മകൾ നിതാരയെ അക്ഷര കൊഞ്ചിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങൾ പേളി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.