കിളിമാനൂർ: നൂറുമേനിയിൽ വിള നിറഞ്ഞ പാടങ്ങൾക്ക് മേൽ കാർമേഘം കരയിരുൾ വീഴ്ത്തുമ്പോൾ കർഷക മനസിൽ ആശങ്ക പടരുകയാണ്.ഇടമുറിയൊതെ പെയ്യുന്ന കനത്ത മഴ ചിങ്ങ വിളവെടുപ്പ് കാത്തിരിക്കുന്ന കർഷകന്റെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.മുൻ വർഷത്തെ അപേക്ഷിച്ച് കാലാവസ്ഥ അനുകൂലമായതിനാൽ കൂടുതൽ തരിശു നിലങ്ങളെടുത്തു കൃഷി ചെയ്ത കർഷകർക്കും പഞ്ചായത്തിനും ഈ മഴ ആശങ്ക സൃഷ്ടിക്കുകയാണ്.ഇത്തരത്തിൽ മഴ പെയ്താൽ വിളവെടുക്കാറായ നെല്ലും പച്ചക്കറിയുമൊക്കെ അഴുകിപ്പോകുമെന്ന കാര്യത്തിൽ സംശയമില്ല.ഓണ വിപണി ലക്ഷ്യമിട്ട് വിവിധ പഞ്ചായത്തുകളിലായി നെല്ലും വാഴയും പച്ചക്കറിയും പുഷ്പക്കൃഷിയുമൊക്കെ നടത്തിയ മേഖലകളിൽ മഴ തോരാതെ പെയ്യുകയാണ്. മിക്ക കൃഷിയിടങ്ങളും വെള്ളത്തിലാണ്.ഓണ വിപണിയിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് കിളിമാനൂർ ബ്ലോക്കിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽ വ്യത്യസ്ഥങ്ങളായ വിളകളാണ് കൃഷിചെയ്തിരിക്കുന്നത്.
വെള്ളക്കെട്ടിൽ കൃഷി നശിച്ചാൽ ഓണ വിപണിയിൽ കനത്ത നഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
പഞ്ചായത്ത്.....വിള...... ഹെക്ടറിൽ .
1.കരവാരം
നെല്ല് ഒന്നാം വിള : 40 ഹെക്ടർ
പച്ചക്കറി : 25ഹെക്ടർ
കിഴങ്ങ് : 50
വാഴകൃഷി: 150
പുഷ്പകൃഷി: 1
2.കിളിമാനൂർ
നെല്ല് : 20
പച്ചക്കറി : 25
കിഴങ്ങ് : 30
വാഴ : 180
പുഷ്പക്കൃഷി: 3
3.മടവൂർ
നെല്ല് : 25
പച്ചക്കറി : 1
കിഴങ്ങ് : 30
വാഴ : 60
പുഷ്പക്കൃഷി: 4
4.നഗരൂർ
നെല്ല് : 100
പച്ചക്കറി : 50
കിഴങ്ങ് : 10
വാഴ :100
പുഷ്പക്കൃഷി: 3
5.നാവായിക്കുളം
നെല്ല് : 57.4
പച്ചക്കറി : 5
കിഴങ്ങ് : 40
വാഴ : 30
പുഷ്പക്കൃഷി: 3
6.പള്ളിക്കൽ
നെല്ല് : 18
പച്ചക്കറി : 2
കിഴങ്ങ് :17
വാഴ : 45
പുഷ്പക്കൃഷി: 5
7.പഴയകുന്നുമ്മേൽ
നെല്ല് : 0.02
പച്ചക്കറി : 5
കിഴങ്ങ് : 20
വാഴ : 20
പുഷ്പക്കൃഷി: 2
8.പുളിമാത്ത്
നെല്ല് : 29
പച്ചക്കറി : 10
കിഴങ്ങ് : 200
വാഴ 10
പുഷ്പക്കൃഷി: 4