ഷാരൂഖ് ഖാൻ നായകനായി എത്തുന്ന കിംഗ് എന്ന ചിത്രത്തിൽ പ്രതിനായകനായി അഭിഷേക് ബച്ചൻ. അഭിഷേകിന് ആശംസ അറിയിച്ച അമിതാഭ് ബച്ചൻ സമയമായി എന്ന് എക്സിൽ കുറിച്ചു. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ഗ്യാങ്സ്റ്റർ ഗണത്തിൽപ്പെടുന്നതാണ്. അഭിഷേക് ബച്ചനെ കൂടാതെ വേറെയും താരങ്ങൾ പ്രതിനായക വേഷത്തിൽ എത്തുന്നുണ്ട്. ഷാരൂഖ് ഖാന്റെ മകൾ സുനൈന ഖാൻ കിംഗിൽ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നവംബറിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും ചിത്രീകരണം. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിന്റെ മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം. ജവാൻ, ഡങ്കി എന്നീ ഷാരൂഖ് ഖാൻ ചിത്രങ്ങളുടെ മികച്ച വിജയത്തിനുശേഷം എത്തുന്ന കിംഗിന് ആരാധകർ വൻ പ്രതീക്ഷ നൽകുന്നു.