ശരീരഭാരം നിയന്ത്രിക്കാനും ഫിറ്റായി നിലനിൽക്കാനും തന്നെ സഹായിക്കുന്ന ആരോഗ്യകരമായ ബ്രേക്ക് ഫാസ്റ്റ് പരിചയപ്പെടുത്തി തെന്നിന്ത്യൻ സുന്ദരി മൃണാൾ താക്കൂർ. രണ്ട് ടേബിൾ സ്പൂൺ ഓട്സ്, അരക്കപ്പ് പാൽ, നാല് ബ്ളൂബെറി, രണ്ട് സ്ട്രോബറി, മൂന്ന് ബദാം, മൂന്ന് ഈന്തപ്പഴം എന്നിവ ചേർത്ത് മിക്സിയിൽ അടിച്ചെടുത്താണ് ഈ ബ്രേക്ക് ഫാസ്റ്റ് സ്മൂത്തി തയ്യാറാക്കുന്നത്. അല്പം മിയ സീഡ്സ് സ്മൂത്തിക്ക് മുകളിൽ വിതറി സ്വാദോടെ കഴിക്കാം.ദുൽഖർ സൽമാൻ നായകനായ സീതാരാമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് മൃണാൾ താക്കൂർ. മലയാളത്തിലും താരത്തിന് ഏറെ ആരാധകരാണ്. ഹായ് നാന, ഫാമിലി സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനവും പ്രശംസ നേടികൊടുത്തു.മഹാരാഷ്ട്ര സ്വദേശിയായ മൃണാൾ മറാത്തി ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ദന്ത ഡോക്ടറാകാനായിരുന്നു മൃണാളിന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. എന്നാൽ മൃണാളിന് ഇഷ്ടം സിനിമയായിരുന്നു. 2014ൽ റിലീസ് ചെയ്ത ഹലോ നന്ദൻ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.മുപ്പത്തി രണ്ടാം പിറന്നാളിന് ഒരുങ്ങുന്ന മൃണാളിന്റെ വിവാഹത്തിന് ആരാധക ലോകം കാത്തിരിക്കുന്നു.എന്നാൽ വിവാഹം എപ്പോൾ എന്ന് മൃണാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.