sara

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്ന് വാർത്തകൾ. ബുധനാഴ്ച മുംബയിൽ നിറുത്തിയിട്ട വാനിലേക്ക് കയറുന്ന സാറയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചത്. നീലനിറം മിനി ഗൗൺ ആയിരുന്നു സാറ ധരിച്ചിരുന്നത്. ചുറ്റും നിറഞ്ഞ ക്യാമറക്കണ്ണുകളോട് ചിരിച്ച മുഖത്തോടെ സാറ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇൗ വീഡിയോ ഇപ്പോൾ വൈറലാണ്. സാറയുടെ ബോളിവുഡ് അരങ്ങേറ്റം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സാറയ്ക്ക് അഭിനയത്തോടെ താത്പര്യം ഉണ്ടെന്ന് മുൻപ് സച്ചിൻ വെളിപ്പെടുത്തിയിരുന്നു.