ആറ്റിങ്ങല്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങല്‍ ബ്ലോക്ക് കേണ്‍ഗ്രസ് കമ്മിറ്റിയുടെയും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. ഡി.സി.സി ജനറല്‍സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.ബിഷ്ണു. മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.പി.അംബിരാജ, ഡി.ഡി.സി മെമ്പര്‍ പി.വി.ജോയി, വലിയകുന്ന് ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആര്‍.എസ്.പ്രശാന്ത്,ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എസ്.കെ. പ്രിന്‍സ് രാജ്, എം.എച്ച്.അഷറഫ്, ആസാദ് ചന്ദ്രന്‍, ഇയാസ്,വിനയകുമാര്‍ ,എ.എം.നസീര്‍, യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം, മഹിളാകോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹി ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.