കല്ലറ:പാങ്ങോട് പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിന്റെയും കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി നിർവഹിച്ചു.വൈസ് പ്രസിഡന്റ് എ.എം.റജീന അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.ശിവപ്രസാദ് സ്വാഗതം പഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം.റാസി എന്നിവർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ജി.മണികണ്ഠൻ നന്ദി പഞ്ഞു. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം പ്രമാണിച്ച് കോൺഫറൻസ് ഹാളിന് അദ്ദേഹത്തിന്റെ പേര് നാമകരണം ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.