വർക്കല: ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അദ്ദേഹത്തിന്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് എം .എൻ. റോയ്. കെ. സൂര്യപ്രകാശ്, സജീബ് ചിലക്കൂർ, ഷാജി സത്യവാൻ, എം. എം. ഹസ്സൻ, ഡി. രശ്മി കുമാരി, എസ്.സുനിൽ ദത്ത്, മനാഫ് ചരുവിള, റാഫി വയലരികത്ത്, തയ്യൂബ്, ജി. പ്രശാന്തൻ, കോവൂർ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.

വർക്കല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവർഷിക ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് സജി വേളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിവിധ ബൂത്ത് കമ്മിറ്റിയുടെ അനുസ്മരണവും കരുണ്യ സ്പശവും നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഷിബു, വൈ.ഷാജി, കെ.സൂര്യപ്രകാശ്, പാറപ്പുറം ഹബിബുളള, എ.ആർ. രാഗശ്രീ, സലിം, എസ്.രമണി, രാധാകൃഷ്ണൻ, റിസ്വാൻ, സുനിൽ ദത്ത്, ശിവരാജൻ എന്നിവർ നേതൃത്വം നൽകി.

നടയറ ടൗൺ കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ നടയറയിൽ ഉമ്മൻചാണ്ടി അനുസ്മരണവും ഒരാഴ്ച നീണ്ടു നിൽക്കുന്ന കരുണ്യ സ്പർശം പദ്ധതിക്കും തുടക്കമായി. ഡി.സി.സി ജനറൽ സെകട്ടറി കെ. ഷിബു ഉദ്ഘാടനം ചെയ്തു. ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനാഫ് ചരുവിള അദ്ധ്യക്ഷത വഹിച്ചു. വൈ. ഷാജി, റാഫി വയലരിക്കത്ത്, ഷിയാസ്, നിസ്സാം, എ. മനോജ്, സെയ്ദ്, ഷാനവാസ്, എൻ. അനസ്, ഭാസി എന്നിവർ പങ്കെടുത്തു.

വെൺകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം മണ്ഡലം പ്രസിഡന്റ് ശശി മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മൗനപ്രാർത്ഥന, പുഷ്പാർച്ചന എന്നിവയ്ക്കു ശേഷം മുതിർന്ന നേതാവ് ബാബുസാർ അനുസ്മരണ പ്രസംഗം നടത്തി.

ചെറുന്നിയൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി എം. ജോസഫ് പെരേര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോബിൻ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികല, വൈസ് പ്രസിഡന്റ് തൻസിൽ, ഓമനക്കുട്ടൻ, കെ. വിക്രമൻ നായർ, വി.പ്രഭാകരൻ നായർ, എസ്. ബാബുരാജൻ, നസറുള്ള, ജയപ്രകാശ്, ജേക്കബ്, സൈഫ്, മുനീർ, താന്നിമൂട് സജീവൻ, താന്നിമൂട് മനോജ് തുടങ്ങിയവർ പങ്കെടുത്തു.

കെ.പി.എസ്.ടി.എ വർക്കല ഉപജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഡി.സി.സി അംഗം അഡ്വ. അസീം ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു. ബിജു. എസ്, ലിയോൺസ്.ജെ, ഹുദാ .എഫ്, ബ്രൂണോ, ജോൺ തോമസ്, ജയശ്രീ എന്നിവർ സംസാരിച്ചു.