ആറ്റിങ്ങൽ: കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം 20,21 തീയതികളിൽ നേമത്ത് നടക്കും.ഇതിന്റെ ഭാഗമായി കർഷകത്തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സംസ്കാരിക സമ്മേളനവും കവിയരങ്ങും കെ.എസ്.കെ.ടി.യു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് സി.എസ്.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി ആർ.രാജു,കേരള സംഗീതനാടക അക്കാഡമി അവാർഡ് നേടിയ വിഭു പിരപ്പൻകോട്,സി.പി.എം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.രാജീവ്,കെ.എസ്.കെ.ടി.യു ഏരിയാ ജോയിന്റ് സെക്രട്ടറി എസ്.സതീഷ് കുമാർ,ഇടയ്ക്കോട് മേഖലാ ചെയർമാൻ അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. മുദാക്കൽ മേഖലാ സെക്രട്ടറി എൻ.സോമൻ സ്വാഗതവും ഏരിയാ ട്രഷറർ ടി.സന്തോഷ് നന്ദിയും പറഞ്ഞു. വിഭു പിരപ്പൻകോടിനെയും എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും മുതിർന്ന കർഷകത്തൊഴിലാളികളേയും ഏരിയാ സെക്രട്ടറി അനുമോദിച്ചു.