മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിൽ (സീനിയർ സെക്കൻഡറി) നേച്ചർ ക്ലബിന്റ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഫാദർ ചാക്കോ പുതുകുളം സി.എം.ഐ നിർവഹിച്ചു.വഴുതക്കാട് ഗീതാഞ്ജലി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 5,6 ക്ലാസിലെ വിദ്യാർത്ഥികൾക്കായി നേത്രാരോഗ്യ,ഇ.എൻ.ടി പരിശോധന നടത്തി.