നെടുമങ്ങാട്: നഗരസഭ വാർഷിക പദ്ധതി 2024-25 പ്രകാരമുള്ള 'ഓണത്തിന് ഒരു മുറം പച്ചക്കറി - പുഷ്പക്കൃഷികൾ' വാർഡ് കേന്ദ്രങ്ങളിൽ ആരംഭിച്ചു.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്‌ഘാടനം ചെയ്തു.അഞ്ച് ഏക്കർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അജിത,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വസന്തകുമാരി,കൗൺസിലർമാർ ഷീജ,ശ്രീലത,പുലിപ്പാറ കൃഷ്ണൻ,ബിജു,കൃഷി ഫീൽഡ് ഓഫീസർ ബിനു എന്നിവർ പങ്കെടുത്തു.