തിരുവനന്തപുരം : ലുലു മാളിനടുത്ത് കൊച്ചുവേളി റെയിൽവേ സ്റ്രേഷൻ റോഡിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ദേവപ്രസാദ് കണ്ണാശുപത്രി ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്‌ഘാടനം ചെയ്യും.ഓപ്പറേഷൻ തീയറ്ററിന്റെ ഉദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും.ഗോകുലം മെഡിക്കൽ കോളേജ് ഒഫ്‌താൽമോളജി വകുപ്പ് അദ്ധ്യക്ഷൻ ഡോ.കെ.മഹാദേവൻ,​കൗൺസിലർ ഡി.ജി.കുമാരൻ എന്നിവർ പങ്കെടുക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 11 മുതൽ മൂന്ന് വരെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് ഹോസ്പിറ്റൽ ചെയർമാൻ കെ.ആർ.പ്രസാദ് അറിയിച്ചു.