തിരുവനന്തപുരം: ഏതെങ്കിലും നേതാവിനെ വ്യക്തിപരമായി വിമർശിക്കുന്ന ഒരു പരാമർശവും കെ.പി.സി.സി ക്യാമ്പ് എക്സിക്യൂട്ടീവിൽ ഉണ്ടായില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും സംഘടനയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ചർച്ചകളും നിർദ്ദേശങ്ങളുമാണ് പ്രതിനിധികൾ പങ്കുവെച്ചത്.
കെ.മുരളീധരനെ ചിലർ വിമർശിച്ചതായി ചില മാദ്ധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടു. ഈ വാർത്ത ശുദ്ധ അസംബന്ധമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. ഇതിന് വിരുദ്ധമായ വാർത്ത എവിടെന്നാണ് ലഭിച്ചതെന്ന് മാദ്ധ്യമങ്ങൾ വ്യക്തമാക്കണം. തെറ്റുതിരുത്താൻ മാദ്ധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.