തിരുവനന്തപുരം: ജഗതി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 19-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 26 വരെ നടക്കും.ഇന്ന് വൈകിട്ട് 5.30ന് എം.നന്ദകുമാർ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് അഡ്വ.ആർ.നാഗേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി കെ.സി.മധുസൂദനൻ ഉണ്ണിത്താൻ,വാർഡ് കൗൺസിലർ ഷീജ മധു,എം. ഗണേശൻ എന്നിവർ പങ്കെടുക്കും.തുടർന്ന് നടക്കുന്ന സപ്താഹമാഹാത്മ്യ പ്രഭാഷണത്തിന് കല്ലംവള്ളി ജയൻ നമ്പൂതിരി കോഴിക്കോട്,പാലോന്നം മുരളീധരൻ നമ്പൂതിരി കണ്ണൂർ,നീലമന വാസുദേവൻ നമ്പൂതിരി നീലേശ്വരം തുടങ്ങിയവർ നേതൃത്വം നൽകും.