ചിറയിൻകീഴ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് അഴൂർ പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ യോഗം അഴൂർ ഗ്രാമപഞ്ചായത്ത് അംഗം ബി.മനോഹരൻ ഉദ്ഘാടനം ചെയ്തു.പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ. നിസാർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.ഓമന,നസിയാ സുധീർ,മാടൻവിള നൗഷാദ്,അഴൂർ വിജയൻ,ബിജു ശ്രീധർ,സുരേഷ് ബാബു, എം.കെ ഷാജഹാൻ,എസ്.ജി അനിൽകുമാർ,പ്രവീണ കുമാരി,റഷീദ് റാവുത്തർ,ജയാ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.