hi

വെഞ്ഞാറമൂട്: ജാതീയമായ ചേരിതിരിവുകളും മതപരമായ വേർതിരിവുകൾക്കുമപ്പുറം മനുഷ്യരാണെന്ന നിലയിൽ മലയാളിയെ നയിച്ചത് നാടക സാഹിത്യമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു.സാംസ്‌കാരിക വകുപ്പ് ,കേരള സാഹിത്യ അക്കാഡമി, വെഞ്ഞാറമൂട് സാംസ്‌കാരിക സഹകരണ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട്ടിൽ തോപ്പിൽഭാസി ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

എ.എ.റഹീം എം.പി,വി.എൻ. മുരളി,ഡോ.എ.ഷീലകുമാരി,വട്ടപ്പറമ്പിൽ പീതാംബരൻ,ഇ.എ.സലിം,വി എസ്. ബിന്ദു,വൈ.വി. ശോഭ കുമാർ,കെ. ബാബുരാജ്,സുജിത്ത് മോഹൻ,ഡോ.ബി. നജീബ്,ഷാഹിനാദ് പുല്ലമ്പാറ,ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. വട്ടപറമ്പിൽ പീതാംബരൻ രചിച നാട്ടിനകം നാടകം എന്ന പുസ്തകം പ്രൊഫ വി. എൻ മുരളിയ്ക്ക് നൽകി എം.എ.ബേബി പ്രകാശനം ചെയ്തു. വിഭു പിരപ്പൻകോട്, അശോക് ശശി,ദിലീപ് സിതാര, കിടിലം ഫിറോസ് എന്നിവരെ അനമോദിച്ചു.ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒളിവിലെ ഓർമ്മകളും അരങ്ങിലെ വെളിച്ചവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ .എം.എ.സിദ്ദീഖും പരോഗമന നാടക പ്രസ്ഥാനം കേരളത്തിൽ എന്ന വിഷയത്തിൽ ഡോ. സീമ ജെറോമൂം തോപ്പിൽ ഭാസിയും മലയാള നാടക വേദിയും എന്ന വിഷയത്തിൽ ഡോ.സുനിൽ പി ഇളയിടവും പ്രഭാഷണങ്ങൾ നടത്തി.അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിച്ചു.എസ്. രാഹുൽ സ്വാഗതവും ഡോ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ നന്ദിയും പറഞ്ഞു.