ss

ഷാഹിദ് കപൂർ നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദേവ 2025 ഫെബ്രുവരി 14 ന് തിയേറ്രറിൽ. റോഷൻ ആൻഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റമാണ്.ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ദേവ പൊലീസ് ഉദ്യോഗസ്ഥനായി ഷാഹിദ് കപൂർ എത്തുന്നു.

പൂജ ഹെഗ്ഡെ ആണ് നായിക.ബോബി - സഞ്‌ജയ് ആണ് തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ഭലാൽ. പാവൽ ഗുലാത്തി, പർവേഷ് റാണ എന്നിവരാണ് മറ്റു താരങ്ങൾ.സീ സ്റ്റുഡിയോസും റോയ് കപൂർ ഫിലിംസും ചേ‌ർന്നാണ് നിർമ്മാണം. അനിമൽ സിനിമയുടെ ഛായാഗ്രഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ക്യാമറ. അതേ സമയം സിനിമയിൽ പതിനേഴ് വർഷം പിന്നിടുന്ന യാത്രയിലാണ് റോഷൻ ആൻഡ്രൂസ്. സാറ്റർഡേ നൈറ്റ് ആണ് റോഷൻ ആൻഡ്രൂസ് അവസാനമായി സംവിധാനം ചെയ്ത മലയാള ചിത്രം.