തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്ത മാനേജ്മെന്റ് സീറ്റിലേക്ക് കേരള സർക്കാരിന്റെ പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.www.sctce.ac.in എന്ന കോളേജ് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.അവസാന തീയതി:26ന് രാത്രി 9ന്.ഫോൺ: 0471 2490572. ബി.ടെക് എൻ.ആർ.ഐ സീറ്റിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 26.ഫോൺ: 9495565772.