dd

തിരുവനന്തപുരം: ദേവപ്രസാദ് കണ്ണാശുപത്രിയുടെ പ്രവർത്തനോദ്‌ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.ലുലുമാളിന് സമീപം കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ റോഡിൽ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഓപ്പറേഷൻ തീയേറ്റർ ഉദ്‌ഘാടനം ചെയ്തു. ഗോകുലം മെഡിക്കൽ കോളേജ് ഒഫ്‌താൽമോളജി വകുപ്പ് അദ്ധ്യക്ഷൻ ഡോ.കെ.മഹാദേവൻ ഔട്ട്‌പേഷ്യന്റ് വിഭാഗത്തിന്റെയും വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ ഒപ്റ്രിക്കൽ സ്റ്റോറിന്റെയും ന്യൂരാജസ്ഥാൻ മാർബിൾസ് ഉടമ സി.വിഷ്ണുഭക്തൻ ഫാർമസിയുടെയും ഉദ്‌ഘാടനം നിർവഹിച്ചു. ഐ.എം.എ കേന്ദ്ര കമ്മിറ്റിയംഗം ഡോ.ആർ.ശ്രീജിത്ത് ഒപ്ടിക്കൽ ഷോപ്പിലെ ആദ്യ വില്പന നടത്തി. ദേവപ്രസാദ് കണ്ണാശുപത്രി സി.ഇ.ഒ രാധാകൃഷ്ണക്കുറുപ്പ് നന്ദി പറഞ്ഞു. ഹോസ്പിറ്റൽ ഡയറക്ടറും ചീഫ് മെഡിക്കൽ ഒാഫീസറുമായ ഡോ.സുശീല.കെ.കെ,ചെയർമാൻ കെ.ആർ.പ്രസാദ് എന്നിവർ പങ്കെടുത്തു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പും നടന്നു.

ക്യാപ്ഷൻ: കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ റോഡിൽ ആരംഭിച്ച ദേവപ്രസാദ് കണ്ണാശുപത്രിയുടെ പ്രവർത്തനോദ്‌ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു.ഐ.എം.എ സെൻട്രൽ കൗൺസിൽ മെമ്പർ ഡോ.ആർ.ശ്രീജിത്ത്,വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ,ഗോകുലം മെഡിക്കൽ കോളേജ് ഒഫ്‌താൽമോളജി വകുപ്പ് എച്ച്.ഒ.ഡി ഡോ.കെ.മഹാദേവൻ,ഹോസ്പിറ്റൽ ചെയർമാൻ കെ.ആർ.പ്രസാദ്,ഹോസ്പിറ്റൽ ഡയറക്ടറും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ.കെ.കെ.സുശീല തുടങ്ങിയവർ സമീപം