ബാലരാമപുരം: നെല്ലിമൂട് ന്യൂ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി തിരക്കഥാ കൃത്ത് നെല്ലിമൂട് രാജേന്ദ്രൻ വിദ്യാർത്ഥിക്ക് പച്ചക്കറിത്തൈ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.ബോധവത്കരണക്ലാസ് അതിയന്നൂർ കൃഷി ഓഫീസർ ആർ.രാജി നയിച്ചു. പ്രിൻസിപ്പൽ ജി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.എൽ.അരുൺലാൽ ഐഡി കാർഡ് വിതരണം ചെയ്തു.അദ്ധ്യാപകരായ അഞ്ജു.എസ്,ശ്രീജ.ടി.സി,രഞ്ചിത.ആർ.പി എന്നിവർ സംസാരിച്ചു.